...സന്ദര്‍ശനം..
നാളുകള്‍ക്കു ശേഷം അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടല്‍.....ഇത്തിരി പിണക്കത്തിന്റെ,പരിഭവത്തിന്റെ നാളുകള്‍ ഇന്ന് ഓര്‍മ മാത്രം..
നനുത്ത മഞ്ഞുപോലെ പെയ്തു തുടങ്ങുന്നു പൊലിഞ്ഞു വീണ പഴകിയ ഓര്‍മ്മകള്‍...!!!!
നിമിഷവേഗത്തില്‍ പിന്നിട്ട വര്‍ഷങ്ങള്‍...പറഞ്ഞു തീരാത്ത ഒട്ടനവധി കഥകള്‍...മായാത്ത പുന്ജിരികള്‍.മൌനം നിറഞ്ഞ ഇടവേളകള്‍..ഇന്നും എല്ലാം,ചിതലെടുകാതെ...ഇരുളിലും നിറഞ്ഞു കത്തുന്ന ദീപ്തസ്മരണകള്‍..
കൊഴിഞ്ഞു വീഴുന്ന പൂവിതളിന്ടെ ആത്മനൊമ്പരം അറിയാതെ..വീണ്ടും വിടരാന്‍ കൊതിക്കുന്ന പൂക്കള്‍...പുലരികളെ പ്രണയികുമ്പോഴും,അവരറിയാതെ അവരെ പിന്തുടരുന്ന അസ്തമനങ്ങള്‍...അവരെ കാത്തിരിക്കുന്ന രാത്രികള്‍...!!!
ഇനിയും പുലരികള്‍ ഉണരും........ഇനിയും സന്ധ്യകള്‍ മായും...കാത്തിരിക്കാം....സമയമാകുന്നു പോകുവാന്‍,രാത്രിതന്‍ നിഴലുകള്‍ നമ്മള്‍....പണ്ടെ പിരിഞ്ഞവര്‍...
വളരെ നന്ദി
ReplyDelete:-)