യാത്രാമംഗളങ്ങള്‍.....

പകലും മറയുന്നു...ഇന്നും പതിവ് കാഴ്ചകള്‍ മാത്രം,തിരക്കില്‍ തിമിര്‍കുന്ന നഗരം...തിരക്കിട്ടലയുന്ന കുറെ ജീവിതങ്ങള്‍....!!ഒന്നും ഓര്‍കാത്ത,ഓര്‍ക്കാന്‍ ശ്രമികാത്ത അലെങ്കില്‍ ഓര്‍ക്കാന്‍ പോലും മറന്നു തുടങ്ങിയ കുറെ നിസ്സഹായ മനസ്സുകള്‍..ചിന്തകളെ കൂട്ടിയും കിഴിച്ചും നില്‍ക്കുനതിനിടയില്‍,കുങ്കുമ ചുവപ്പിലാണ്ട അസ്തമന സൂര്യനും യാത്രാമംഗളങ്ങള്‍.....


ഒന്നും ചെയാന്‍ ഇല്ലാതെ,വെറുതെ....;കാടുകയറി പോയ ചിന്തകളില്‍ തെളിഞ്ഞു വന്നത് മറ്റൊരു മുഖം ആയിരുന്നു...പതിവ് യാത്രകിടയില്‍ പതിവിലാതെ കണ്ടുമുട്ടിയ മുഖം..ദിവസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറിയിട്ടും,കാലപഴക്കതാല്‍ ചിതലരിച്ച ഒരുപിടി ഓര്‍മകളില്‍ മുഖം ഭദ്രം.....തിരക്കുള്ള റോഡരികില്‍ ബസിനായി കാത്തുനില്‍പ്പ്...അലറി പായുന്ന അനേകം വാഹനങ്ങളില്‍ ഒന്നില്‍..,എതിര്‍ദിശയിലേക്കു ഏതോ നാട്ടിലേക്ക് ...

ഇന്നും തിരിച്ചു കാണാതെ,തിരിച്ചറിയാതെ....പതിവുപോലെ..... മാറ്റം,ആര്‍ക്കു?ഇല്ല, വര്‍ഷങ്ങളുടെ ഇടവേള...എന്നിട്ടും ഒന്നും മാറിയില്ല....ഓര്‍മ്മകള്‍ മാത്രം മാറില്ല..!!!

ആര്‍ത്തിരമ്പുന്ന ആഴകടലിന്ടെ രണ്ടറ്റം..രണ്ടു തീരം..അതായിരുന്നു അക്കാലത്തെ ഞങ്ങളുടെ സൌഹൃധതിന്ടെ അടിസ്ഥാനം...തനിച്ചിരിക്കാന്‍ ഇഷ്ടപെട്ട എനിക്ക് കൂട്ടായത് പൊട്ടിച്ചിരിയും,കഥകളും നിറഞ്ഞ സുഹൃത്ത്സംഘം...കണീര്‍നെ പ്രണയിച്ച എന്‍റെ മിഴികള്‍ ഒപ്പാന്‍ പുന്ജിരികുന്ന ആയിരം വാക്കുകള്‍..ഉപാധികള്‍ ഇലാത്ത സ്നേഹം .പൊരുത്തക്കെടുകലില് പൊരുത്തപെട്ടു കുറെ നല്ല നിമിഷങ്ങള്‍....

ഓടിയകന്ന ക്യാമ്പസ്‌ ദിനങ്ങള്‍...പടിയിറങ്ങുമ്പോഴും വേദന തോന്നിയില്ല...നല്ല കുറെ കൂട്ടുകാരെ സമ്മാനിച്ച കോളേജ്നോട് നന്ദി മാത്രം...നേര്‍ത്തു നേര്‍ത്തു പോകുന്ന കോളേജ് കാവ്യമാണ് സൌഹൃധമെന്നു അന്നറിഞ്ഞില്ല...എല്ലാവരും തിരക്കിന്ടെ വഴിയില്‍,...ഞാനും!!!വര്‍ഷങ്ങള്‍ ഇതളുകളായി കൊഴിഞ്ഞു വീണു...പഴയ കാലത്തിനെ കൂടെ കൂട്ടാന്‍ എടുത്ത കുറെ ഫോട്ടോഗ്രാഫ്സ് മാത്രം..

ചിതലരിച്ച ഓട്ടോഗ്രാഫ് താളുകളിലൂടെ മടക്കയാത്ര...ആയിരമായിരം കഥകള്‍ മെനഞ്ഞ ക്ലാസ്റൂം..ചിരിച്ചും പരിഭവിച്ചും നടന്നു പോയ വരാന്തകള്‍..പ്രണയ കാവ്യങ്ങള്‍ മതിവരുവോളം കേട്ട ക്യാമ്പസ്‌ മരങ്ങള്‍...സൗഹൃദത്തിന്റെ പര്യായമായി പൂത്തുലഞ്ഞ ഗുല്‍മോഹര്‍ പൂക്കള്‍...ഒടുവില്‍ ഒറ്റക്കിരിക്കാന്‍ മൌനം നിറഞ്ഞ കല്‍പടവുകള്‍..!!!!

വീണ്ടും ഒരിക്കല്‍ കൂടെ ഇതോര്‍ത്ത് പോയത് എന്തിനാ എന്നറിയില്ല.ഒരിക്കല്‍ പ്രിയപെട്ടവരായി ഇരുന്നവര്‍ അപരിചിതരായി കടന്നു പോകുമ്പോള്‍,മനസ്സിലും മിഴിയിലും എന്തായിരുന്നു ഭാവം എന്നും അറിയില്ല...ഒന്ന് മാത്രം,എല്ലാം ഒരുപാടു മാറിപോയി..ഒരുപാട്...മറവിയെ സ്മരിച്ചു കൊണ്ട് യാത്ര തുടരാം..


കാലത്തിനു പോലും മായ്കാന്‍ കഴിയാത്ത മുറിവായി,മുറിപാടായി.....വീണ്ടും മുഖം...പഴയ ചിരികള്‍...പിണക്കങ്ങള്‍..ഒത്തു ചേരലുകള്‍...പിന്നെ..എന്തൊകെയോ..തിരിച്ചറിയാതെ,..അറിയാന്‍ ശ്രമികാതെ,..വീണ്ടും അകലങ്ങളിലേക്ക്...


രാത്രിയും ചിന്തകള്‍ക്കുവേണ്ടി..അന്ന് പറയാന്‍ വിട്ടു പോയ വാക്കുകളെ തിരഞ്ഞു...എഴുതാന്‍ വിട്ടു പോയ അക്ഷരങ്ങളെ തിരഞ്ഞു...മരിക്കും സ്മൃതികളില്‍ പണ്ട് നെയ്ത സ്വപ്‌നങ്ങള്‍ തിരഞ്ഞു...വെറുതെ,നിന്‍ ഓര്‍മയില്‍....


വീണ്ടും പതിവുകള്‍ ആവര്‍ത്തിക്കും..സ്വപ്‌നങ്ങള്‍ കണ്ടു തിരക്കില്‍ അമരുന്ന മനസ്സുകള്‍...എല്ലാം മറവിയിലേക്ക്...ചിതയോരുക്കാം ഒരികല്‍ കൂടി...വീണ്ടും ഓര്‍മയില്‍ എതുനത് വരെ...പകലിനെ വരവേല്‍കാന്‍ രാത്രിയും വിട ചൊല്ലുന്നു..യാത്രമംഗളങ്ങള്‍....


Comments

  1. നന്നായിട്ടുണ്ട് സവീ. കൂടുതൽ എഴുതു.

    ReplyDelete
  2. നന്നായിട്ടുണ്ട് സവീ. കൂടുതൽ എഴുതു.

    ReplyDelete

Post a Comment