....അപരിചിതമായ വഴികള്‍..എന്‍റെ ഓര്‍മകളില്‍ ഒരു നുറുങ്ങുവെട്ടമായി പോലും വന്നു ചേരാത്ത കാഴ്ചകള്‍...എനിട്ടും ഈ വഴിയില്‍ ഞാന്‍ എത്തി ചേര്‍നിരികുന്നു,ഒറ്റയ്ക്ക്..ഏതോ കാലടിപാടുകളെ പിന്തുടര്‍നെതിയത് പോലെ...ഇരുള്‍ മൂടിയ വഴിയരികില്‍ നിന്നും എന്നെ തേടി എത്തിയ ശബ്ദം..കേട്ട് മറന്ന ഏതോ ശബ്ദം...അതോ...????
ആ ഇരുണ്ട നിമിഷങ്ങളില്‍ നിന്നും വെളിച്ചം വീണു തുടങ്ങിയ മുറിയിലേക്ക്..വിളിച്ചു ഉണര്‍ത്തിയത് അപരിചിതമായ കാഴ്ചകള്‍ അല്ല..വളരെ പരിചിതമായ മുഖങ്ങള്‍..മുറിഞ്ഞു പോയ സ്വപ്നത്തിന്റെ ഏടുകളില്‍ തപ്പി തടയാതെ തിരക്കുകളിലേക്ക്...ഒരു പുതിയ പകല്‍ കൂടി ജനിച്ചിരിക്കുന്നു..ഒരു അസ്തമനം കൂടി കാത്തിരിക്കുന്നു..
പതിവ് യാത്രകള്‍ ,കാഴ്ചകള്‍ ,സഹയാത്രികര്‍ ,ജോലികള്‍...ഇടയ്ക്കു എപോഴോ കണ്ണും മനസ്സും തമ്മില്‍ പിണങ്ങി എന്ന് തോന്നുന്നു..കാണുന്ന കാഴ്ചകളിലേക്ക് നോക്കാതെ മനസ്സ് മറ്റൊരു ദിശയിലേക്കു..കാതങ്ങള്‍ കടന്നു അകലെ പഴമയുടെ പുകമണം നിറഞ്ഞു നില്‍കുന്ന ഏതോ ദിക്കിലേക്ക്..ശാന്തമായ കടല്‍കാറ്റിന്റെ നിശ്വാസം പോലെ എവിടെക്കോ അലക്ഷ്യമായി നീങ്ങുന്നു എന്‍റെ പാവം മനസ്സ്...
കൂട്ടി വച്ച മഞ്ചാടികുരുവും കുന്നിമണികളും വളപൊട്ടുകളും കൊണ്ട് എഴുതാന്‍ ശ്രമിച്ച പേരുകള്‍..കൊളുത്തി വച്ച നിലവിളകിന്ടെ നിഴലില്‍ മങ്ങിയ വെളിച്ചത്തില്‍ ഇന്നലകളുടെ പൊടി തട്ടി മാറ്റി,എഴുതി തീരാത്ത അക്ഷരങ്ങളില്‍ വിരലോടിച്ചു..വെറുതെ ഓരോനോര്‍ത്തു മയങ്ങി പോയ രാത്രികള്‍..പിന്നെ.....
ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു...ഇറങ്ങി,അടുത്ത തിരക്കിലേക്ക്..ഇത്തവണ സ്വപ്നം മുറിഞ്ഞത് സഹയാത്രികയുടെ തണുപ്പുള്ള കൈവിരലുകളാല്‍..തിരക്കിട്ട ജീവിതത്തെ പ്രതിനിതീകരിച്ചു കൊണ്ട് കുറെ വിയര്‍പ്പു കണങ്ങള്‍...ഒഴുകിയും വറ്റിയും കുറെ തുള്ളികള്‍..അവശേഷിപ്പുകള്‍..ഇത്തവണയും സ്വപ്നം പാതി വഴിയില്‍..!!! അലെങ്കിലും സ്വപ്‌നങ്ങള്‍ പൂര്‍ണം അല്ലല്ലോ?? പൂര്‍ണതയില്‍ എത്തിയാല്‍ പിന്നെ അവ സ്വപ്‌നങ്ങള്‍ അല്ലല്ലോ??എന്തോ,എനിക്ക് സ്വപ്നങ്ങളെ ആണിഷ്ടം..പൂര്‍ണത ഇല്ലാത്ത സ്വപ്നങ്ങളെ!!!!
ഓടി ഒളിക്കാന്‍ തിടുക്കം കൂട്ടിയ പകലിന്റെ നെറുകയില്‍ ചാര്‍ത്താന്‍ അസ്തമന സൂര്യന്റെ സിന്ധൂരപൊട്ട്...മറ്റൊരു രാത്രി കൂടി വന്നെത്തിയിരിക്കുന്നു..മറ്റൊരു പകലും കൂടെ വിട ചൊല്ലുന്നു...
തുറനിട്ട ജനാലകളില്‍ തലചായിച്ചു ഇത്തിരി നേരം..ദൂരെ കാര്‍മേഖ കൂടുകളില്‍ നിന്നും ഇടയ്കിടെ എത്തി നോക്കുന്ന നക്ഷത്രകുഞ്ഞുങ്ങള്‍...മുന്നിലെ ഇരുട്ടിന്റെ അറ്റം തേടി വെറുതെ ഇത്തിരി നേരം,മനസ്സ് കെട്ടിപൊക്കിയ അതിര്‍വരമ്പുകള്‍ ഭേദിച്ചു,കണ്ട സ്വപ്നങ്ങളില്‍ ചിലത് വീണ്ടും മുന്നിലേക്ക്..ചില നേരങ്ങളില്‍ തിരിച്ചറിയുന്നു,എത്ര ദുര്‍ബലമാണ് നമ്മുടെ മനസ്സ് എന്ന്...
മനസ്സില്‍ നിന്നും മായാതെ നിന്ന ആ ഇടവഴികള്‍ എവിടെ ആകും..???കാണാതെ,അകലെ നിന്നും കേട്ട ശബ്ദം അരുടെതാകും..??പറയാന്‍ തുടങ്ങിയത് എന്തിനെ പറ്റി ആയിരിക്കും..???ഉണര്‍നിട്ടും മനസ്സില്‍ നിന്നും മായാതെ ഇതെലാം പതിഞ്ഞു പോയത് എന്തിനായിരിക്കും....വരാനിരിക്കുന്ന ഏതോ ഒരു ജന്മത്തിലെ മനോഹരമായ ഏടുകളില്‍ ഒന്നായിരിക്കാം..അന്ന് എനികിഷ്ടപെട്ട വഴികളായി,ശബ്ദമായി..ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേക്കു...തുടര്‍ച്ച....!!!!
"ജനിമൃതികളുടെ ആ കവാടത്തിനരികില്‍ ഞാന്‍ കാത്തു നില്‍കാം...ഓര്‍മ്മകള്‍ പണി തീര്‍ത്ത കല്പടവില്‍,സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ പൂമരച്ചോട്ടില്‍ ഞാന്‍ കാത്തിരിക്കാം..നിന്റെ പുനര്‍ജന്മത്തിനായി..എന്റെ സ്വപ്നങ്ങളില്‍ ആരോ വരച്ചു തീര്‍ത്ത നിന്റെ അവ്യക്ത ചിത്രവുമായി,എന്റെ സ്വപ്നങ്ങളില്‍ നീ പാടിയ വരികളുടെ ഈണവുമായി,എന്റെ സ്വപ്നങ്ങളില്‍ നീ എനിക്ക് നല്‍കിയ സ്നേഹത്തിന്റെ നിറങ്ങളുമായി ഞാന്‍ കാത്തിരിക്കാം...അന്ന്,എന്റെ മനസ്സില്‍ ഞാന്‍ എഴുതിയ വരികളിലെ,വിട്ടു പോയ അക്ഷരങ്ങളുമായി നീ എന്നെ തേടി വരുകയാണെങ്കില്‍...,എന്റെ സ്വപ്നങ്ങളെ വര്‍ണങ്ങള്‍ ആക്കി നിനക്കായി ഞാന്‍ ഒരു മഴവില്ല് സമ്മാനിക്കാം..."