.........ഇന്നും പതിവുപോലെ ത്തനെ....തികച്ചും യാന്ത്രികം...!!!ഉറക്കതിന്ടെ ആലസ്യവുമായി പുലരികള്‍...അമ്പലനടക്കലെ മൗനപ്രാര്‍ത്ഥനകള്‍...(ആര്‍ക്കോ വേണ്ടി).ആല്‍മര തണലില്‍ ഇത്തിരി നേരം...വീണ്ടും വീട്ടിലെ ഇരുണ്ട ഇടനാഴിയിലേക്ക്...ശൂന്യമായിരുന്നു മനസ്സും പ്രവര്‍ത്തികളും..!!
ഈ തുലാവര്‍ഷ രാവിലെ മഴ ,വിട്ടകന്നു പോയ പ്രിയപെട്ടവരുടെ മൗന നൊമ്പരമാവാം...ആത്മാക്കളുടെ സന്തോഷം മാത്രമാവില,സങ്കടവും മഴയായി പെയ്യുന്നുണ്ടാവാം....മണ്ണില്‍ മിഴി പൂട്ടി ഉറങ്ങുന്ന എന്‍റെ അമ്മയ്ക്കും,മറ്റു പ്രിയപെട്ടവര്കുമായി എന്‍റെ സമര്പണം....!!!
ചെമ്പക പൂക്കളുടെ ഘന്ധം ഒഴുകിയ അകത്തളങ്ങളില്‍ ഇന്ന് ചന്ദന തിരിയുടെ രൂക്ഷ ഗന്ധമാന്നുളത്...ചിതയില്‍ എരിഞ്ഞടങ്ങിയതിന്ടെ അവശേഷിപ്പുകള്‍...കാലത്തിന്‍റെ അവശേഷിപുകള്‍..പണ്ട് ഉത്സവാന്തരീക്ഷമായിരുന്നു ഈ വീട്ടില്‍...ഇന്ന് ആരുമിലാതെ അനാഥാലയം പോലെ...അതില്‍ മരിച്ചു ജീവിക്കുന്ന ഏതാനും ആത്മാക്കള്‍...!!!
....കരയാന്‍ മറന്നു പോയത് ജീവിതത്തിലെ വലിയ പരാജയമെന്ന് തിരിച്ചറിഞ്ഞ മുഹുര്‍തങ്ങള്‍...കരയാന്‍ മറന്നതല്ല കരയാതിരുന്നതാനെനത് അതിനു പുറകിലെ വലിയ സത്യം..രാത്രികളിലെ ഏകാന്തതയെ ഇഷ്ടപെട്ടതും,മറ്റൊനിനല്ല...ഇരുട്ടില്‍ മുങ്ങി പോകുന്ന ആ കണ്ണുനീരിനും ഒരു സുഖമുണ്ട്...ഓര്‍മ്മകള്‍ പലപ്പോഴും തീകനലാവുന്നു..ചുട്ടുപൊള്ളി വെന്തോടുങ്ങുന്നു...!!
ഈ രാത്രിയിലും പതിവ് തെറ്റുനില്ല...ഡയറിയില്‍ അവസാന വാക്കും എഴുതി തീര്‍നിരിക്കുന്നു...നിറഞ്ഞു വീണ മിഴികള്‍ തുടക്കാതെ,തുറനിട്ട ജനാലയിലൂടെ വിധൂരതയിലെ ആകാശകാഴ്ച്ചകളിലേക്ക്...കാര്‍മെഘങ്ങള്‍ക്കും അപ്പുറം മിന്നി തെളിയുന്ന ഒരൊറ്റ നക്ഷത്രം...ആ നക്ഷത്രത്തിന് എന്‍റെ അമ്മയുടെ കണ്നായിരുന്നു..അതും ഇപ്പോള്‍ നിറയുകയായിരിക്കും...അകലെ നിന്നും എനിക്കായി..!!
aevideyokkeyo vallathe feel cheyyunnu....
ReplyDeletekeep writing, njan chindhikkunna athe kaaryangal aanu eazuthiyirikkunnath athu kondakaam alle...