...അപ്രതീക്ഷിധമായി വിരുന്നെത്തിയ വേനല്‍ മഴ....ഉറക്കം തഴുകിയ കണ്ണുകളിലേക്കു മഴകാറ്റിന്റെ തൂവാനസ്പര്‍ശം....കണ്ണുകള്‍ ചിമ്മി തുറന്നു ജാലകത്തിനപ്പുറം കൈ ചേര്‍ത്തപ്പോള്‍ നേര്‍ത്തൊരു തണുപ്പിന്റെ ആവരണവും...പതിയെ നിദ്ര വിട്ടുണര്‍ന്നു..!!!
എന്തോ എഴുതാനായി ഡയറീയുടെ മുന്നിലേക്ക്....കത്തിച്ചു വച്ച മെഴുകുതിരി ഉരുകി തുടങ്ങി...ഒന്നും എഴുതാന്‍ കഴിയുന്നില്ല...ഇടയ്ക്കു കനത്ത മഴ മറ്റു ശബ്ദങ്ങളെ മറയ്കുന്നു....ആ കാറ്റില്‍ ഇളകിയാടുന്നു മെഴുകുതിരിയുടെ നാളം...
മുറ്റത്ത് പാതി വിടര്‍ന്ന മുല്ലപൂക്കള്‍ മഴയില്‍ കുതിര്‍ന്നു നില്കുന്നു....മെയ്‌മാസരാത്രികളില്‍ പൂക്കുന്ന പ്രണയ സൌഗന്ധികങ്ങള്‍..!!കണ്ണുകള്‍ അടച്ചു പതിയെ മനസ്സ് കൊണ്ടൊരു യാത്ര...ആദ്യം സ്വപ്നങ്ങളിലേക്ക്...പിന്നെ സങ്കല്പങ്ങളിലേക്ക്....
മനസ്സില്‍ പതിഞ്ഞു പോയ ചില വാക്കുകള്‍..,നൊമ്പരപെടുത്തുന്ന ഓര്‍മകളായി ചില നോട്ടങ്ങള്‍...ഒരു വാക്കും പറയാനാകാതെ കരയാതെ കരഞ്ഞു പോകുന്ന ചില നിമിഷങ്ങള്‍...ഏതൊരാളുടെയും ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം...മറവിയെ പ്രണയിച്ചു പോകുന്ന ചില അവസരങ്ങള്‍...അല്ല മറവി കൈവിട്ടു പോകുന്ന അവസരങ്ങള്‍...
മനസ്സില്‍ പല മുഖങ്ങളും തെളിയുന്നു...നിറഞ്ഞ കണ്ണുകള്‍ തുടച്ചു വലിയൊരു ചിരി സമ്മാനിച്ചവര്‍....അത് പോലെ വലിയൊരു ചിരിയെ കണീര്‍ലേക്ക് എത്തിച്ചവര്‍....കളിച്ചും കഥ പറഞ്ഞും മറ്റൊരു ലോകം തീര്‍ത്തവര്‍...പിന്നിട് ആ ലോകത്തെ മറന്നു അപരിചിതരായവര്‍...ഇനിയും കണ്ടുമുട്ടാനുണ്ട് വേറെ പല മുഖങ്ങളെ.....കാത്തിരിക്കാം...
ഒന്നും എഴുതാതെ ഡയറീ അടച്ചു എഴുനേറ്റു...കാറ്റിനെ തോല്‍പ്പിച്ച് മെഴുകുതിരി തെളിഞ്ഞു കത്തുന്നു...ഓര്‍മകളെ പോലെ...!!!പുറത്തു മഴ നേര്‍ത്തു വരുന്നു,....ജനലടച്ചു വീണ്ടും ഉറക്കത്തെ വരവെല്കാം..മഴതുള്ളികളെ ഏറ്റുവാങ്ങി,വിടര്‍ന്നു നില്‍കുന്ന മുല്ലപൂക്കളെ പ്രഭാതത്തില്‍ കണികാണാം...!!!
Comments
Post a Comment