ചാറ്റല്‍ മഴയുടെ മൃദു സ്പര്‍ശം...മണ്ണിന്‍റെ ഇളംചൂടിലേക്ക് മഴയുടെ കരങ്ങള്‍ വീണ്ടും നീളുന്നു...ഓര്‍മകളില്‍ തെളിയുന്നു പഴയൊരു മഴകാലതിന്ടെ പദനിസ്വനങ്ങള്‍...പൂവിതളിന്ടെ കവിളില്‍ ഉമ്മ വെച്ച മഴതുള്ളികളെ..പ്രണയസന്ദേശം കൈമാറിയ മഴ കാറ്റിനെ...മഴയില്‍ നനഞ്ഞു വിറച്ച പുതുമണ്ണിനെ...ഇടെകൊന്നു എത്തി നോക്കിയ മിന്നലിനെ..മഴയെ അടുത്തറിഞ്ഞ എന്‍റെ ബാല്യത്തെ..മഴയെ പ്രണയിച്ചു തുടങ്ങിയ എന്‍റെ കൌമാരത്തെ... മഴയെ കാത്തിരുന്ന എന്‍റെ ഓരോ ദിനരാത്രങ്ങളെ...ഈ മഴയില്‍ നനഞ്ഞു,ഈ മഴയില്‍ അലിഞ്ഞു, ഈ മഴയില്‍ വീണു ഉടയട്ടെ എന്‍റെ ഇത്തിരി മോഹങ്ങളും,സ്വപ്നങ്ങളും...ഒടുവില്‍ എന്‍റെ ആത്മാവിന്റെ കണ്ണീരും പുഞ്ചിരിയും,മഴയായി പെയ്തിറങ്ങട്ടെ..ഭൂമിയില്‍ ഞാന്‍ സ്നേഹിച്ച ഏതോ ജീവന് വേണ്ടി...
പകല്‍ വെളിച്ചത്തില്‍ അനാഥമായ എന്‍റെ സ്വപ്നങ്ങള്‍ക്ക്,മിഴികളില്‍ പടര്‍ന്ന നനവുകള്‍ക്ക്..കാത്തു നില്‍കാതെ അകന്നു പോയ നിമിഷങ്ങള്‍ക്ക്,മനസ്സില്‍ നിറഞ്ഞ നോവുകള്‍ക്ക്...പിരിയാന്‍ വിടാത്ത അനശ്വരങ്ങളായ ഓര്‍മകള്‍ക്ക് ,മഴയറിയാതെ പോകുന്ന എന്‍റെ ചിന്തകള്‍ക്ക്,..എന്‍റെ സമര്പനം..!!!

"മഴ വീണ വഴിയിലുടകലങ്ങള്‍ താണ്ടാവെ,
മഴ മെല്ലെ മെല്ലെ ചൊല്ലി പടിപിച്ചതോരോന്നും
അറിയാതെ ഓര്‍ത്തു പോയി.."
മഴ മെല്ലെ മെല്ലെ ചൊല്ലി പടിപിച്ചതോരോന്നും
അറിയാതെ ഓര്‍ത്തു പോയി.."