പറയാന്‍ മറന്നത്...

എരിഞ്ഞു കത്തിയ സൂര്യനാളവും വീണഅമര്‍നിരികുന്നു...നിശീധിനിയുടെ ഇരുണ്ട കരങ്ങള്‍ എന്തോ തിരയുന്നു..ആരെയോ...എവിടെയോ..???
       ഇരുള്‍ വീണ വഴിത്താരയില്‍ നിന്നും അകന്നു പോകുന്ന പദനിസ്വനങ്ങള്‍...ആരുടെയോ..ഇന്നും വ്യക്തമായി കാതുകളില്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും..മറന്നു തുടങ്ങിയ പലതിനെയും ഓര്‍മപെടുത്തി,പിന്നെയും..ഈ വീട്ടിലെ ഓരോ നിമിഷവും ഓര്‍മപെടുതലാണ്...ചിതലരിച്ച ജീവിത താളുകളിലുടെ വീണ്ടും ഒരു മടക്ക യാത്ര..പൂത്തുമ്പിയും തുംബപൂവും കളി പറഞ്ഞ കുട്ടികാലം,ഊഞ്ഞാലില്‍ പറന്നു മാവിന്‍ കൊമ്പിലെ കുഞ്ഞാറ്റ കിളിയോട് രഹസ്യം പറഞ്ഞ നല്ലകാലം..കൊതന്കല്ലും കണാരംപൊതല്ലും...പിന്നെ പേര് മറന്നു പോയ ഒരുപിടി കളികളും...
       കാലചക്രം ഒന്ന് തിരിഞ്ഞപ്പോള്‍,ഈ കളികളില്‍ നിന്നും അകന്നു...ഓണനിലവിനോടും തുലവര്‍ഷരാവിനോടും കഥ പറഞ്ഞ കൌമാരം...രാത്രിയില്‍ പൂത്ത മുല്ല മൊട്ടുകളെ തൊട്ടു തലോടി...അകത്തളങ്ങളിലെ കൊച്ചു വര്‍ത്തമാനത്തിനു കേള്‍വികാരിയായി,കല്പടവുകളിലും ഇടനാഴികളിലും ഏതോ ഒരു കാലോച്ചക്ക് കാതോര്‍ത്തു...ആരുടെയോ ഒരു നോട്ടത്തിനു കാത്തിരുന്നു...മുറ്റത്ത്‌ നട്ടു വളര്‍ത്തിയ തുളസി കതിരിനോട് സല്ലപിച്ചു...അങ്ങനെ അങ്ങനെ കുറെ ദിനരാത്രങ്ങള്‍...കൂട്ടത്തില്‍ പറയാന്‍ മറന്ന പ്രണയത്തിന്‍റെ ശീല്കാരവും..

      ജീവിത പുസ്തകത്തിന്‍റെ ഏടുകള്‍ മറയ്ക്കപെട്ടപോള്‍..എല്ലാം സ്മൃതികള്‍..മരണം നിഷേദികപെട്ട സ്മൃതികള്‍..കാലത്തിന്‍റെ അക്കരയില്‍ എല്ലാം തെളിഞ്ഞു നില്കുന്നു...അകന്നു പോയ കാലൊച്ചകള്‍ വീണ്ടും,...പറയാന്‍ കഴിയാതെ പോയ വാക്കുകള്‍ വീണ്ടും,...മനസ്സില്‍ ഒളിപിച്ചു വച്ച ചെറു പുഞ്ചിരികള്‍ പോലും..കെടാവിളക്കു പോലെ...ഏറെ അടുത്തും എന്നാല്‍ ഒരുപാട് അകലെയുമാണ് 'ഇന്നലകള്‍' എന്നാ തിരിച്ചറിവ്..

     കേട്ട് മറന്ന വരികള്‍ വീണ്ടും കാതുകളില്‍...
               "പറയാന്‍ മറന്നൊരു വാക്ക് പോല്‍ ജീവിതം,
                 പ്രിയമുള്ള നൊമ്പരം ചേര്‍ത്തുവച്ചു...
                 ഓര്‍മപെടുതലായി അപോഴും സ്വപ്‌നങ്ങള്‍ 
                 ജാലകപടിയില്‍ തെളിഞ്ഞു നിന്നു...
                 ഇനി എനിക്കിവിടിരുന്നു 
                 ഒറ്റയ്ക്ക് കരയുവാന്‍,
                 കണീര് പോലും കൂട്ടിനില്ല..."  


ഓര്‍ക്കുക വല്ലപ്പോഴും...മറക്കാന്‍ പഠിച്ചത് നേട്ടമെങ്കിലും...