Lavender-The color of love!!!
പ്രണയത്തിന്റെ നിറം...!!!വാടാത്ത,മായാത്ത നിറം....!!!
ഓര്‍മകളില്‍ പോലും ഒളി മങ്ങാതെ എന്തിനോ ഏതിനോ...വെറുതെ!!!
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ആവാതെ...!!!
ഉപാധികള്‍ ഇല്ലാത്ത സ്നേഹവുമായി...!!!
നിനോര്‍മയില്‍ വെറുതെ...വെറുതെ!!!
ഡിസംബര്‍ രാവുകള്‍.മഞ്ഞു കാറ്റിന്റെ ശീല്കാരം..കുറേ നക്ഷത്ര കണ്ണുകള്‍..കണ്ണ് ചിമ്മിയും,കഥ പറഞ്ഞും..എത്രയോ നേരം..എത്രയോ കഥകള്‍..!!സ്നേഹത്തിന്റെ,പ്രണയത്തിന്റെ,നൊമ്പരത്തിന്റെ കഥകള്‍....മനസ്സില്‍ ഒളിപ്പിച്ചു വച്ച ഭാവങ്ങള്‍..യാത്ര പറഞ്ഞു തിരിഞ്ഞു നടന്നപോള്‍ കേട്ട നെഞ്ഞിടിപ്പിന്ടെ താളങ്ങള്‍..പറയാതെ പറഞ്ഞ കാത്തിരിപ്പിന്റെ മൌനരാഗങ്ങള്‍..കാലത്തിനും പിടി കൊടുകാതെ...
പൊഴിഞ്ഞു വീഴുന്ന നിലാകതിരിനെ നോക്കി,മെലേ മെലേ മിഴി തുറകുന്ന പൂവിതള്‍..ഒരു കുഞ്ഞു കാറ്റില്‍ തണുത്തു കോരിത്തരിച്ചു..മഞ്ഞിന്റെ മണിമുത്തുകള്‍ ഉമ്മ വച്ച ദളങ്ങള്‍ ചേര്‍ത്ത് വച്ച്,ചന്ദ്രകലയെ നോക്കി ചിരിച്ചു,മെലേ..മെലേ..!!!
ആ പൂവിനും പ്രണയത്തിന്റെ നിറം ആയിരുന്നു..ആരും കാണാതെ പോയ നിറം...അറിയാതെ പോയ നിറം...!!!
മനസ്സില്‍ നിറഞ്ഞ മഞ്ഞു കണങ്ങളെ വകഞ്ഞു മാറ്റി,ഇരുളില്‍ മറയാന്‍ ഒരുങ്ങുന്ന ചന്ദ്രകലയെ നോക്കി,പിന്നെയും പൂവുകള്‍...പുഞ്ചിരിയോടെ വിടരുമ്പോഴും ഇതളൂര്‍ന്നു വീഴുമ്പോഴും അതിനു ഒരേ നിറമായിരുന്നു...ഇനിയും വിരിയും ഇനിയും കൊഴിയും,ആയിരമായിരം പൂക്കള്‍..ഇനിയും കാത്തിരിപ്പ് തുടരും,ജന്മജന്മാന്തരങ്ങളോളം...വെറുതെ നിന്‍ ഓര്‍മയില്‍...
Lavender-The color of love!!!