ജാലകകാഴ്ചകള്‍...





എരിഞ്ഞു തീരാറായ സൂര്യനാളം....വിദൂരതയില്‍...ഉരുകി അമര്‍ന്ന ഏതോ ഹൃദയത്തിന്‍റെ തേങ്ങലുകള്‍ ജന്മാന്തരങ്ങളായി പിന്തുടരുന്നു...ഇരുട്ടിന്‍റെ അദൃശ്യകരങ്ങള്‍കിടയില്‍ ഇടറി വീഴുന്ന സിന്ധൂര രശ്മികള്‍...മനസ്സിന്‍റെ ബന്ധനങ്ങളില്‍ നിന്നും വേര്‍പെട്ട ഓര്‍മ്മകള്‍ എവിടെയോ വേദനകളായി അലയുന്നു....


ഹൃദയത്തിന്‍റെ മുറിവുകളില്‍ വിരല്‍ തൊടുമ്പോഴും അലയടിച്ചുയരുന്ന ആര്‍ദ്ര സംഗീതം..വാക്കുകള്‍ക്കതീതമായി,ഓര്‍മ്മകള്‍ പണിതുയര്‍ത്തിയ ഏകാന്തമായ കൂടുകളില്‍ നിന്നും ആരോ മൂളുന്ന രാഗം...വരികള്‍ അവ്യക്തമെങ്കിലും നോവിന്‍റെ ഭാവവുമായി വീണ്ടും വീണ്ടും....അവസാന ജ്വാലയോടും വിടപറഞ്ഞ് ,നിഴല്‍ വീണ വഴികളിലേക്ക് ഒട്ടൊരു ഭയത്തോടെ നോക്കി,ഈ ഇരുളില്‍ ഏകയായി...എത്ര നേരം..അറിയില്ല...!!!!


യാത്രകളെ വീണ്ടും ഞാന്‍ ഇഷ്ടപ്പെട്ടു പോകുന്നു...ഒറ്റക്കുള്ള യാത്രകള്‍..ട്രെയിനില്‍ ജനാലകള്‍ക്കു അരികിലായി ഓടിയകലുന്ന പുറംകാഴ്ചകളെ താലോലിച്ചു..,നോവും നൊമ്പരവും കോര്‍ത്തെടുത്ത ഓര്‍മകളില്‍ വെറുതെ മയങ്ങി ഏറെ നേരം വെറുതെ..യാത്രകളുടെ അലക്ഷ്യമായ പാതകളില്‍ കണ്ണിമ്മ ചിമ്മും മുന്‍പ് അകന്നു മാറിയ പരിചിത സ്വരം,ഗന്ധം വീണ്ടും നിറയുന്നു..ഉള്ളില്‍ നിറയുന്ന ഈറന്‍ സ്വപ്നങ്ങളും നിറകണ്‍ച്ചിരിയും...മയക്കത്തിലും മങ്ങാതെ നിറവാര്‍ന്നു,തെളിവാര്‍ന്നു....!!!!!










ഓരോ യാത്രയിലും ഇന്നും ഞാന്‍ അറിയാതെ തിരയുന്നു..സ്വപ്നങ്ങളില്‍ ദൈവം കാണിച്ച ഒരു കൊച്ചു വികൃതി ആണെന്നറിഞ്ഞിട്ടും...വീണ്ടും തിരയുന്നു...എന്തോ പറയാന്‍ തുനിഞ്ഞ ആ കണ്ണുകളെ...അപൂര്‍ണമായ ആ കവിതാശീലുകളെ ....ഈ ജാലകത്തിനപ്പുറം,വഴിയോരത്ത്,മറ്റൊരു വാഹനത്തില്‍,മറ്റൊരു ദിശയില്‍...ചിലപ്പോള്‍ വളരെ അകലെ...ചിലപ്പോള്‍ തൊട്ടടുത്ത്‌...അപ്രതീക്ഷിതമായി(???)...(അപ്രതീക്ഷിതങ്ങളെ പ്രതീക്ഷിച്ചു കൊണ്ട്...)..മുന്നിലെ ശൂന്യത എന്നെ ഭയപെടുതുനില്ല...ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്ക് പെയ്തോഴിഞ്ഞെ പറ്റു....മനസ്സിലെ മൂടലുകളും ഒരു നാള്‍ അകലും...ഒരു മഴ പോലെ പെയ്തു തോരും പോലെ...


കൈ വിട്ടു പറന്നകന്ന ചിന്തകളും സ്വപ്നങ്ങളും എവിടെയോ അലഞ്ഞു തിരിഞ്ഞു ഒടുവില്‍ തിരിചെത്തിയിരികുന്നു...അവശേഷിപ്പുകള്‍ പോലും ഇല്ലാതെ സൂര്യന്‍ പോയിമറഞ്ഞിരിക്കുന്നു...ഈ ജാലകകാഴ്ച്ചകളോട് വിട പറഞ്ഞു ഞാനും ഇറങ്ങുന്നു....മറ്റൊരു യാത്രക്കുള്ള കാത്തിരിപ്പുമായി,ഇരുട്ടിന്‍റെ മറ പറ്റി മറ്റൊരു സ്വപ്നത്തിലേക്കുള്ള പാതി വഴിയിലേക്ക്...!!!!


എല്ലാം വെറും ജാലകകാഴ്ചകള്‍...