നക്ഷത്രങ്ങള്‍ മറയുമ്പോള്‍....

 

               ചെമ്പകപൂക്കളുടെ നിറമണിഞ്ഞ പുലരികളെകാള്‍,സിന്ദൂര ചുവപ്പണിഞ്ഞ  തൃസന്ധ്യകളെകാള്‍ എനികിഷ്ടം നിറങ്ങള്‍ ഇല്ലാത്ത രാവുകളെ ആണ്...കറുപ്പെന്ന സത്യം നീണ്ടു കിടക്കുന്ന രാത്രികള്‍...എല്ലായിടത്തും നിശഭ്ധമായ ഇരുട്ട് മാത്രം....പകലിലെ ബന്ധനങ്ങളില്‍ നിന്നും മനസ്സ് മെല്ലെ അഴിയുന്നു..ആദ്യമാദ്യം പകച്ചു കൊണ്ട് ഇരുട്ടിലേക്ക്...പിന്നെ ഒരു നിശാശലഭമായ് പാറി പറന്നു...ദൂരത്തേക്കു...എന്‍റെ  സ്വപ്നങ്ങളിലുടെ അങ്ങകലെ നക്ഷത്ര തീരത്തിലേക്ക്....

പരിചിതമായ  മുഖങ്ങള്‍ ,അപരിചിതമായ കഥകള്‍....കാലം കുറെ ഓടി തളര്‍ന്നിരിക്കണം.എല്ലാം ഒരുപാടു മാറിപോയി എന്ന് പരിതപിക്കുമ്പോഴും,ഒരു സംശയം ബാക്കി നില്കുന്നു...മാറിയത് എനിക്ക് ചുറ്റും ഉള്ളതോ..അതോ ഞാന്‍ തന്നയോ...അറിയില്ല...അനശ്വരം എന്ന് കരുതിയ ഓര്‍മകള്‍ക്ക് പോലും എന്തോ മാറ്റം..ഓര്‍മകളില്‍ പോലും ചില വിടവുകള്‍...വിള്ളലുകള്‍..





ഭൂമിയോട് വിട പറഞ്ഞു,അങ്ങ് ദൂരേക്ക് പറന്നു പോകാന്‍ നിയോഗിക്കപെട്ടവര്‍..നക്ഷത്രങ്ങളായി ആകാശത്ത് മിന്നി തെളിയുമെന്ന് മുത്തശ്ശി കഥയിലെ ഏതോ ഒരു വാക്യം...കഥപറയാനും കരയാനും നക്ഷത്രങ്ങളെ കൂട്ട് പിടിച്ച ഒരു കുട്ടികാലം...ഒരുപാട് സ്നേഹിക്കുന്ന ജീവനെ കൂട്ടി കൊണ്ടുപോകാന്‍ നക്ഷത്രം ഉതിര്‍ന്നു വീഴും എന്ന് കൂട്ടുകാരി തന്ന വലിയ അറിവ്...പേടിയോടെ ഉതിര്‍ന്നു വീഴാന്‍ പോകുന്ന നക്ഷത്രത്തെ ഓര്‍ത്തു കിടന്ന എത്രയോ രാത്രികള്‍....പിന്നെ പിന്നെ പൂര്‍ണനിലാവില്‍ കുളിച്ചു നില്‍കുന്ന മാനത്ത് ,വീശി അടിക്കുന്ന തിരുവാതിര കാറ്റില്‍..ഇളകിയാടുന്ന തെങ്ങോലകല്‍കിടയിലൂടെ കണ്ണ് ചിമ്മി കളിക്കുന്ന നക്ഷത്രങ്ങളോട് ഒരു മൗനസല്ലാപം...പിന്നെ എപ്പോഴോ ഇതെല്ലാം എനിക്കന്യമായി....ഓര്‍മകളില്‍ പോലുമില്ലാതെ..തിരിച്ചു കിട്ടാത്ത ഒരുപിടി നല്ല നിമിഷങ്ങള്‍...

എനിക്ക് പ്രിയപ്പെട്ട എത്രയോ പേര്‍ ഈ നക്ഷത്രകൂട്ടതിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു...ചിരിച്ചും കരഞ്ഞും,ആശംസകള്‍ നേര്‍ന്നും അനുഗ്രഹിച്ചും..അവരെല്ലാം ഇപ്പോഴും എനിക്ക് ചുറ്റും തിളങ്ങി നില്കുന്നു...പിന്നീട്  കാര്‍മേഖ കൂട്ടതിലെക്കോ പകല്‍ വെളിച്ചതിലെക്കോ അവ മറയുമ്പോള്‍...കഥകള്‍ പറയാതെ കണ്ണീര്‍ അണിയാതെ,ഞാനും വെറുതെ കാത്തിരിക്കുന്നു...ഉതിര്‍ന്നു വീഴാന്‍ ഇനിയും ഏതോ നക്ഷത്രം എവിടെയോ ബാക്കി ഉണ്ടെന്ന ഓര്‍മപെടുതലുമായി......

                                              ശുഭരാത്രി...