ഒരു നീണ്ട യാത്രയ്ക്കപ്പുറം വീടെത്തുന്നതിന്റെ സുഖമറിയണമെങ്കിൽ, വീട്ടിൽ കാത്തിരിക്കുന്നൊരു അമ്മ മനസ്സു വേണം.. വൈകി വരുമ്പോൾ ആധിയോടെ ശാസിക്കുന്ന അമ്മ മനസ്സ്.. ഇഷ്ടപ്പെട്ടതൊക്കെ വിളമ്പിയൂട്ടുന്ന, പരിഭവങ്ങളിലും വാത്സല്യം നിറയ്ക്കുന്ന അമ്മ മനസ്സ്..
ജീവിതം തിരക്കിട്ടൊടി തീർക്കുമ്പോൾ ഇടയ്ക്ക് ചില പ്രിയപ്പെട്ട ദിനങ്ങൾ ഓർമ്മിപ്പിക്കുന്ന ഓർമ്മച്ചെപ്പ്.. മനസ്സിൽ ഒളിപ്പിച്ചു വച്ച ഒരായിരം സങ്കടങ്ങൾ പറയാതെ തന്നെ വായിച്ചെടുക്കുന്ന അടുത്ത സുഹൃത്ത്.. പനിച്ചൂടിൽ കിടക്കുമ്പോൾ മരുന്നിനേക്കാൾ ഫലം ചെയ്യുന്ന അമ്മ കൈകളുടെ നേർത്ത തലോടൽ.എല്ലാം മറന്ന് ഇത്തിരി നേരം കിടക്കാൻ സാന്ത്വനമേകുന്ന അമ്മമടിത്തട്ട്..
വേണം, ഒരിക്കൽ കൂടി എല്ലാം മറന്ന് അമ്മക്കുട്ടിയായ് മാറണം.. മറന്നു പോയ പലതിനെയും കൂടേക്കൂട്ടണം. കുറേ നേരം മനസ്സ് തുറന്ന് സംസാരിക്കണം.. കണ്ണുനിറയാതെ നെഞ്ചു പിടയാതെ വീണ്ടുമൊന്നുറങ്ങണം.. ഇനിയില്ല എന്നറിയാമെങ്കിലും എന്നുമുളളിൽ നിറയുന്ന കൊതി...
ദൂരേ വിണ്ണിലൊരു ഒറ്റ നക്ഷത്രം,
എന്റെ നെഞ്ചിലെ അമ്മ നക്ഷത്രം!!!
സവിത മനസിജൻ