ഒറ്റയ്ക്കാവുന്ന ഓരോ നിമിഷത്തിലും ഈ ഇരുണ്ട തീരത്ത് ഞാനെത്തി ചേരും. ഓർമ്മകളുടെ വേലിയേറ്റവും മൗനം നിറഞ്ഞ തീരവും.. എന്നിലെ എന്നെ തിരഞ്ഞൊരു യാത്ര.. പൊയ്മുഖങ്ങൾ മാറ്റി വച്ച് ,ചമയങ്ങളില്ലാതെ എന്നിലേക്കൊരു യാത്ര..
ഉള്ളിലെവിടെയോ ഞാൻ തടവറയിലിട്ട ആ പെൺക്കുട്ടിയെ- സ്വപ്നങ്ങളെ പ്രണയിച്ച,മുദ്രകളെ, ചിലങ്കയെ സ്നേഹിച്ച, നിറങ്ങളിൽ കഥകൾ മെനഞ്ഞ, അക്ഷരങ്ങളൊടു കൂട്ടുകൂടിയിരുന്ന പഴയ എന്നെ..
അന്ന് ,
മഴയെ കാത്ത് നിന്നിരുന്ന പെൺക്കുട്ടി.. ജനാലകൾ തുറന്നിട്ട് മഴക്കാഴ്ചകളിൽ മതിമറന്നു നിന്നിരുന്നവൾ.. തൂവാനങ്ങളേറ്റ് ഉറങ്ങാൻ കാത്തിരുന്നവൾ.
ഇന്ന് ,
മഴക്കാറ് മൂടുമ്പോഴേക്കും കൊട്ടിയടക്കപ്പെടുന്ന ജാലകങ്ങൾക്കരികേ നെടുവീർപ്പോടെ ഇരിക്കുന്നവൾ.. പരിഹസിക്കപ്പെട്ടാലും മഴയെ വീണ്ടും പ്രണയിക്കുന്നവൾ.. മറന്നു വച്ച മഴയോർമ്മകളിൽ മിഴികളടയ്ക്കുന്ന പെൺക്കുട്ടി...
മാറ്റങ്ങളാണ്!! ജീവിതം, കാലം വച്ചുനീട്ടിയ മാറ്റങ്ങൾ..
കാലമൊഴുകി ഒരുപാടു ദൂരം പോന്നപ്പോൾ, എവിടെയോ മറന്നു വച്ച പഴമയെ...
ഒറ്റയ്ക്കാവാൻ ഇഷ്ടമല്ലാതിരുന്നിട്ടും ഒറ്റയ്ക്കായി പോകുന്ന നിമിഷങ്ങളിൽ, കണ്ണുകൾ കൂട്ടിയടച്ച് പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണീർ മേഘങ്ങളെ തടയുന്ന നേരങ്ങളിൽ, ആർക്കോ വേണ്ടി സ്വപ്നങ്ങളെ മറന്ന് പുതിയ ചുവടു വച്ച നിമിഷത്തിൽ... ബന്ധനത്തിലാവുകയായിരുന്നു ഞാൻ, എന്റെയുള്ളിൽ തന്നെ... എന്നൊടൊപ്പം എനിക്ക് പ്രിയപെട്ട നിന്നെയും, അതെ,
പാതിയിൽ മുറിഞ്ഞുപോയ ഒരു സ്വപ്നത്തിന്റെ, പൊട്ടിപോയ കണ്ണാടിക്കാഴ്ചയിലുണ്ട്,ഞാൻ മറന്നു വച്ച നീയും..നിന്നോടൊപ്പം ഞാനും.
ഇനിയും എത്രയോ തവണ ഈ തീരം തേടി ഞാനെത്തും.. പിന്നീടൊരുനാൾ കടലാഴങ്ങളിൽ കൂടുതൽ ഇരുട്ടു തേടി ഞാൻ പോകും.. തനിയേ!!

സവിത മനസിജൻ.