നീ തന്ന നല്ല നിമിഷങ്ങൾ ആണ് എൻ്റെ ഓർമച്ചെപ്പിൽ നിറയെ..പല വർണങ്ങൾ ഉള്ള വളപ്പൊട്ടുകൾ..കൈയിൽ പടർന്ന കുങ്കുമചുവപ്പു..നിൻറെ സ്വപ്നങ്ങൾ എഴുതിവച്ച പുസ്തകത്താളുകൾ..കഥപറഞ്ഞു നടന്ന പാടവരമ്പുകൾ..കൂട്ടിനെത്തിയ മഴമേഘങ്ങൾ..ഒരു ചിരിയിൽ അലിഞ്ഞു ചേർന്ന സന്ധ്യപ്രദിക്ഷണങ്ങൾ.പാവാടത്തുമ്പിൽ നിന്നിറ്റു വീണ മഴയോർമ്മകൾ....അക്ഷരങ്ങളെ പ്രണയിച്ചുകൊണ്ടു,ഞാനും എൻ്റെ ഓർമച്ചെപ്പും...സ്വപ്നങ്ങൾ കൂടുകൂട്ടി കൊണ്ട് കാത്തിരിക്കാം...